video
play-sharp-fill
കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണ കേസുകളിൽ പ്രതി; കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ്.ഐയുടെ മകൻ  പറവ ബിബിൻ പിടിയിൽ; കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തങ്കമണി പോലീസും കോയമ്പത്തൂർ പോലീസും ചേർന്ന്  പ്രതിയെ പിടികൂടിയത് കാമാക്ഷിയിലുള്ള വീട്ടിൽ നിന്ന്…..

സ്വന്തം ലേഖിക

കോട്ടയം: കോയമ്പത്തൂർ, പൊള്ളാച്ചി, പളനി തുടങ്ങിയ തമിഴ്നാട് മേഖലകളിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും പൊളിച്ചു മോഷണം നടത്തിയിരുന്ന കാമാക്ഷി എസ് ഐയുടെ (കാമാക്ഷി ബിജു) മകനും കുപ്രസിദ്ധ കുറ്റവാളിയുമായ ബിബിൻ ബിജുനെ (പറവ ബിബിൻ – 23 ) തങ്കമണി പോലീസിന്റെ സഹായത്തോടെ കോയമ്പത്തൂർ പോലീസ് പിടികൂടി.

വിയ്യൂർ സെൻട്രൽ ജയിൽ നിന്നും പുറത്തിറങ്ങിയ പ്രതി തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം എന്നീ മേഖലകളിൽ കറങ്ങി നടന്നതിനുശേഷം തമിഴ്നാട്ടിലെ, പൊള്ളാച്ചി, പളനി, കോയമ്പത്തൂർ മേഖലകളിൽ തമ്പടിച്ച് മോഷണം നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്പത്തൂരിൽ നടത്തിയ നിരവധി മോഷണങ്ങളെ പറ്റി അറിവ് കിട്ടിയ തമിഴ്നാട് പോലീസ് പ്രതിയെ പിന്തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തങ്കമണി പോലീസിന്റെ സഹായത്തോടുകൂടി കാമാക്ഷിയിലുള്ള വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും തമിഴ്നാട് പോലീസിന് കൈമാറുകയുമായിരുന്നു.

കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടനവധി മോഷണ കേസുകളിൽ പ്രതിയാണ്. ബിബിൻ കേരളത്തിൽ പുതുതായി എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ അറിയിച്ചു.