ഞങ്ങളും മനുഷ്യരാണ്, കന്നുകാലികളല്ല..! ശബരിമല സന്നിധാനത്ത് ജോലിക്കെത്തിയ പൊലീസുകാര്‍ ദുരിതക്കയത്തില്‍; അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ക്യാമ്പുകളില്‍ നരകയാതന അനുഭവിച്ച് ജോലിയെടുക്കുന്നത് ആയിരങ്ങള്‍; പൊലീസുകാരുടെ കലികാലം തീര്‍ക്കാന്‍ കലിയുഗവരദനാണോ കനിയേണ്ടത്..? ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍
പത്തനംതിട്ട: രണ്ട് വര്‍ഷത്തെ കോവിഡ് കാലത്തിന് ശേഷം സന്നിധാനവും ഇടത്താവളങ്ങളും വീണ്ടും ശരണമുഖരിതമാകുകയാണ്. സന്നിധാനത്ത് മികച്ച സുരക്ഷയൊരുക്കാന്‍ പൊലീസ് അയ്യപ്പന്മാരും ഒരുങ്ങിക്കഴിഞ്ഞു. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരു എസ്പിയുടെയും 12 ഡി വൈ എസ് പി മാരുടെയും ന്നേതൃത്വത്തില്‍ 980 പോലീസുകാരെയാണ് ആദ്യ ഘട്ടത്തില്‍ വിന്യസിച്ചിരിക്കുന്നത്.
എന്നാല്‍ സന്നിധാനത്ത് സുരക്ഷയൊരുക്കുന്ന പൊലീസുകാരുടെ ഗതികേടിനെപ്പറ്റി മാധ്യമങ്ങളോ അധികാരികളോ ഒരക്ഷരം ഉരിയാടാന്‍ തയ്യാറാവുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണ് ആയിരക്കണക്കിന് പൊലീസുകാരെ സന്നിധാനത്തും പമ്പയിലും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം കെട്ടിടത്തില്‍ നിരവധി ഹാളുകളുണ്ടെങ്കിലും പൊലീസുകാര്‍ക്കായി ഇത് തുറന്ന് നല്‍കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്യൂട്ടിയിലുള്ള മിക്ക ഉദ്യോഗസ്ഥരും കന്നുകാലിത്തൊഴുത്തിന് സമാനമായ കെട്ടിടത്തിലാണ് കിടന്നുറങ്ങത്. മെസ്സിനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുമെങ്കിലും പൊലീസുകാര്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യുകയാണ് പതിവ്. വിവിധ ഏ.ആര്‍ ക്യാമ്പുകളിലുള്ള ഉദ്യോഗസ്ഥരുള്‍പ്പെടെ പല ഘട്ടങ്ങളിലായി ശബരിമലയില്‍ ഡ്യൂട്ടിക്കെത്തും. ഇനിയെങ്കിലും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
പൊലീസ് നല്‍കുന്ന സൂചനയനുസരിച്ച്, 50,000 മുതല്‍ 70,000 വരെ തീര്‍ഥാടകര്‍ ഇത്തവണ ഓരോ ദിവസവും ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂവിൽ ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡലപൂജ, മകരവിളക്ക് എന്നീ പ്രധാന ദിവസങ്ങളില്‍ ഏകദേശം 1.20 ലക്ഷം തീര്‍ഥാടകരെ വീതം പ്രതീക്ഷിക്കുന്നു. കല്ലും മുള്ളും ചവിട്ടി ഭക്തരെത്തുമ്പോള്‍ അതിലും വലിയ കരിമല കയറുകയാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള സാധാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍.