പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കി; ചെങ്ങന്നൂർ സ്വദേശി കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂർ, വാഴാർമംഗലം ഭാഗത്ത് മൈലത്തറവീട്ടിൽ സെബിൻ ജോസഫിനെ ആണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപും പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സെബിൻ കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി വരുകയായിരുന്നുവെന്നും, വിവരങ്ങൾ പുറത്തു പറയാതിരിക്കാൻ പെൺകുട്ടിയെ നിരന്തരം ഫോണിലൂടെ ഇയാൾ ഭീഷണിപ്പെടുത്തുകയും ആയിരുന്നുവെന്നും കണ്ടെത്തി.
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ അരുൺ തോമസ്, ശശികുമാർ, സി.പി.ഓ മാരായ വിമൽ.ബി.നായർ,ശ്രീരാജ്.ജി.നായർ എന്നിവരടങ്ങിയ പോലീസ് സംഘം ചെങ്ങന്നൂരിൽ നിന്നും സെബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.