video
play-sharp-fill

കോട്ടയം ചിങ്ങവനത്ത് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച് മുങ്ങി നടന്നിരുന്ന പ്രതി പിടിയിൽ; തീർത്ഥാടനത്തിന്റെ പേരിൽ വീടുകൾ കയറി ഭിഷ യാചിക്കുക; വീട്ടുകാരുടെ ശ്രദ്ധ മാറുമ്പോൾ മോഷണം നടത്തുകയുമാണ് പ്രതിയുടെ രീതി

കോട്ടയം ചിങ്ങവനത്ത് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച് മുങ്ങി നടന്നിരുന്ന പ്രതി പിടിയിൽ; തീർത്ഥാടനത്തിന്റെ പേരിൽ വീടുകൾ കയറി ഭിഷ യാചിക്കുക; വീട്ടുകാരുടെ ശ്രദ്ധ മാറുമ്പോൾ മോഷണം നടത്തുകയുമാണ് പ്രതിയുടെ രീതി

Spread the love

ചിങ്ങവനം: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച് മുങ്ങി നടന്നിരുന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. കോട്ടയം കുറിച്ചി തെക്കേപ്പറമ്പിൽ ബിനു തമ്പിയെയാണ് ചിങ്ങവനം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശാനുസരണം മോഷ്ടാക്കളെ പിടികൂടുന്നതിനായി ജില്ലയിലൂടനീളം നടത്തിയ കർശന പരിശോധനയിലാണ് മോഷ്ടാവ് പിടിയിലായത്.

ഇയാൾക്കെതിരെ മുൻപും സമാനമായ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്, സ്ഥിരമായി വീടുകളിൽ തീർത്ഥാടനത്തിന്റെ പേരിൽ ഭിക്ഷ യാചിച്ചു ചെല്ലുകയും വീട്ടുകാരുടെ ശ്രദ്ധ മാറുമ്പോൾ അവിടെയുള്ള ഫോണുകൾ മോഷ്ടിക്കുകയുമാണ് ഇയാളുടെ പതിവ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം എസ് എച്ച് ഓ.ജിജു. ടി ആർ, എസ്.ഐ അനീഷ് കുമാർ എം, സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ, പ്രകാശ്, മഹേഷ് മോഹൻ എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

ഇയാളുടെ കൈയ്യിൽ നിന്നും ഏഴു ഫോണുകളും ഒരു ഐപാഡും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ കോടതിയിൽ ഹാജരാക്കി