ഇന്‍ഡിക്കേറ്റര്‍ ഇടാതെ അലക്ഷ്യമായി യൂ ടേണ്‍ എടുത്ത ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം;റോഡിലേക്കു തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ബസ് കയറിയിറങ്ങി; നിർത്താതെ പോയ ബൈക്ക് യാത്രക്കാരനായി അന്വേ,ണം ആരംഭിച്ച് പൊലീസ്

Spread the love

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരി കാവ്യ ധനേഷ് ആണ് മരിച്ചത്. തൃപ്പൂണിത്തുറ വടക്കേകോട്ടയ്ക്കും എസ് എന്‍ ജംഗ്ഷനും ഇടയില്‍ വെച്ച് രാവിലെ 9.30 ഓടെയായിരുന്നു അപകടമുണ്ടായത്.

ബൈക്ക് ഓടിച്ചു വന്ന യുവാവ്, ഇന്‍ഡിക്കേറ്റര്‍ ഇടാതെ അലക്ഷ്യമായി യൂടേണ്‍ എടുത്തു. ഇതിനിടെ യുവതിയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിച്ചതോടെ യുവതി റോഡിലേക്ക് വീണു. തൊട്ടുപിന്നിലുണ്ടായിരുന്ന കലൂര്‍-തലയോലപ്പറമ്പ് റൂട്ടിലോടുന്ന ബസ് യുവതിയുടെ ദേഹത്ത് കയറിയിറങ്ങി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി മരിച്ചു. യുവതി വീഴുന്നതുകണ്ട് ബ്രേക്ക് ചവിട്ടാനുള്ള ദൂരം പോലും ഉണ്ടായിരുന്നില്ലെന്നും, ബൈക്കില്‍ തട്ടി യുവതി നേരെ ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നുവെന്നും ബസ് ഡ്രൈവര്‍ പറഞ്ഞു.

സ്‌കൂട്ടറില്‍ ഇടിച്ചിട്ടും ഇതു ഗൗനിക്കാതെ ബൈക്ക് യാത്രക്കാരന്‍ പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group