
ജാവ്‌ദേക്കര്‍ നയിക്കും..! ബിജെപി കോര്‍ കമ്മിറ്റി കൊച്ചിയില്‍ ആരംഭിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരായ സമരപരിപാടികളുടെ തുടര്‍ച്ച ചര്‍ച്ചയാകും
സ്വന്തം ലേഖകന്‍
കൊച്ചി: ബിജെപി കോര്‍കമ്മിറ്റി കൊച്ചിയില്‍ ആരംഭിച്ചു. പ്രകാശ് ജാവ്‌ദേക്കറിന്റെ നേതൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റിയില്‍ കെ.സുരേന്ദ്രനും മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിനെതിരായ സമരപരിപാടികളുടെ തുടര്‍ച്ച ചര്‍ച്ചയാകും കോര്‍ കമ്മിറ്റിയില്‍ പ്രധാന വിഷയമാവുക.
തിരുവനന്തപുരം കോര്‍പ്പറേഷന് സമാനമായി പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപക സമരം ബിജെപി പദ്ധതിയിടുന്നുണ്ട്. ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളും ചര്‍ച്ചയാകും. ബിജെപി പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്ന കാര്യത്തിലും ചര്‍ച്ച നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, യു.ജി.സി നിയമ ഭേഭഗതിയ്ക്കുള്ള നടപടികള്‍ നിയമ മന്ത്രാലയം പൂര്‍ത്തിയാക്കിയതായാണ് വിവരം. ഭേഭഗതി തീരുമാനം സുപ്രിം കോടതിയെ കേന്ദ്രം അറിയിക്കും. സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ മതിയെന്ന് യുജിസി നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച നിയമ ഭേഭഗതി ഉടനുണ്ടാകും. ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ ആയിരിക്കണം എന്ന് നിര്‍ദേശിക്കുന്ന വിധത്തിലാണ് യു.ജി.സി. നിയമഭേഭഗതി. സര്‍വകലാശാലകളുടെ സ്വയം ഭരണം ഉറപ്പാക്കാനുള്ള നടപടി ആയാകും യു.ജി.സി ഭേഭഗതി.