മണ്ഡലകാലത്തെ വരവേൽക്കാൻ ഏറ്റുമാനൂർ ഒരുങ്ങി;ഇന്ന് മുതൽ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തു നിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ ഏറ്റുമാനൂരിൽ എത്തിച്ചേരും.

Spread the love

മണ്ഡലകാലത്ത് ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തരെ സ്വീകരിക്കാൻ ഏറ്റുമാനൂർ മഹാദേവക്ഷേത്ര പരിസരം ഒരുങ്ങി. അയ്യപ്പഭക്തർക്ക് വിരിവെയ്ക്കാനും വെർച്ച്വൽ ക്യൂ മുഖാന്തരം ശബരിമലയിൽ ദർശനത്തിനുള്ള ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പഭക്തർക്ക് ആതുര സേവനം ഉറപ്പാക്കുന്നതിനായി അലോപ്പതി ആയുർവേദ ഹോമിയോ എന്നീ ചികിത്സാ വിഭവങ്ങളുടെ താത്കാലിക ഡിസ്‌പെൻസറികളും മൈതാനത്ത് ആരംഭിച്ചു. അയ്യപ്പൻ ചെറപ്പ് നടത്തുന്നതിനു വേണ്ടി അയ്യപ്പ വിഗ്രഹം പ്രതിഷ്ഠിക്കാനുള്ള മണ്ഡപം തയാറായിക്കഴിഞ്ഞു. ഭക്തരെ പ്രതീക്ഷിച്ച് ഹോട്ടലുകളും ശീതള പാനീയ സ്റ്റാളുകളും , ചിന്തിക്കടകളും , ബുക്ക് സ്റ്റാളുകളും , വസ്ത്ര വിൽപന ശാലകളും തുറന്നു കഴിഞ്ഞു.

video
play-sharp-fill

ഇന്ന് മുതൽ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തു നിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ ഏറ്റുമാനൂരിൽ എത്തിച്ചേരും. മണർകാട് ബൈപാസ് തുറന്നതാേടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുവേയുള്ള വിലയിരുത്തൽ.