കോട്ടയം കൊഴുവനാൽ മൃഗാശുപത്രിയ്ക്ക് പുതിയ കെട്ടിടം; ഉദ്ഘാടനം നാളെ മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിക്കും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കൊഴുവനാൽ മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും.

സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ആഫ്രിക്കൻ പന്നിപ്പനി മൂലം നഷ്ടം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരവും മന്ത്രി ചടങ്ങിൽ വിതരണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ ഗോവർധിനി പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പിയും അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതി തോമസ് ചാഴികാടൻ എം.പിയും ഗോട്ട് സാറ്റലൈറ്റ് പദ്ധതിയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എയും നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് പ്രസംഗിക്കും.
37 ലക്ഷം രൂപ ചെലവഴിച്ചാണ് 1500 ചതുരശ്ര അടിയുള്ള കെട്ടിടം നിർമ്മിച്ചത്.

2019 ൽ ആശുപത്രിയുടെ നിർമാണത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയിൽ നീണ്ടുപോവുകയായിരുന്നു. വെറ്ററിനറി സർജന്റെ മുറി, ഓഫീസ് മുറി, സ്റ്റോർ, ചെറിയ മൃഗങ്ങൾക്ക് പരിശോധനയ്ക്കും പ്രതിരോധകുത്തിവയ്പ്പിനുമായുള്ള മുറി, വലിയ മൃഗങ്ങളെ പരിശോധിക്കുന്ന ട്രെവിസ് എന്നീ സൗകര്യകളാണ് ആശുപത്രിയിൽ ഉള്ളത്.