video
play-sharp-fill
ഹാലിളകണ്ട, ലോകകപ്പ് കാലമല്ലേ..! എസ്ഡിപിഐ പതാകയാണെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി യുവാവ്; ആരാധകരെത്തി ചോദ്യം ചെയ്തപ്പോള്‍ അറിയാതെ സംഭവിച്ചതാണെന്ന് വിശദീകരണം; വീഡിയോ കാണാം

ഹാലിളകണ്ട, ലോകകപ്പ് കാലമല്ലേ..! എസ്ഡിപിഐ പതാകയാണെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി യുവാവ്; ആരാധകരെത്തി ചോദ്യം ചെയ്തപ്പോള്‍ അറിയാതെ സംഭവിച്ചതാണെന്ന് വിശദീകരണം; വീഡിയോ കാണാം

സ്വന്തം ലേഖകന്‍

കണ്ണൂര്‍: നാടാകെ ലോകകപ്പിന് പിന്നാലെ പായുമ്പോള്‍ പറങ്കിപ്പടയുടെ പതാക വലിച്ച് കീറി യുവാവ്. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. എസ്ഡിപിഐയുടെ പതാകയാണെന്ന് കരുതി പോര്‍ച്ചുഗലിന്റെ പതാക യുവാവ് വലിച്ചുകീറുന്ന വീഡിയോ ഇതിനോടകം സമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

പോര്‍ച്ചുഗല്‍ ആരാധകര്‍ ജംഗ്ഷനില്‍ സ്ഥാപിച്ച കൊടിയാണ് യുവാവ് വലിച്ചുകീറിയത്. ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് യുവാവിന് അമളി മനസ്സിലായത്. എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതെന്ന് യുവാവ് ആരാധകരോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രസീല്‍, അര്‍ജന്റീന എന്നിവയ്‌ക്കൊപ്പം പോര്‍ച്ചുഗല്‍ ആരാധകരും സജീവമായി രംഗത്തുണ്ട്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന ടീമില്‍ ജാവോ ഫെലിക്സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, പെപ്പെ, റൂബന്‍ ഡയസ് തുടങ്ങിയവരെല്ലാം ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗല്‍.