
സ്വന്തം ലേഖകന്‍
പത്തനംതിട്ട: സീതത്തോട്ടില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സീതത്തോട് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് ഒരുവശത്തേക്ക് മറിയുകയായിരുന്നു. ബസിനുള്ളില്‍ നിന്ന് മുഴുവന്‍ പേരെയും പുറത്തെത്തിച്ചു.
സീതത്തോട്, ചിറ്റാര്‍, വടശ്ശേരിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഉച്ച മുതല്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഈ മഴയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


