video
play-sharp-fill
സംസ്ഥാനത്ത് ഇന്ന് (15/11/2022)  സ്വർണവിലയിൽ വർധനവ്;  280 രൂപയും ഉയർന്ന് പവന് 38,840 രൂപയിലെത്തി; ഒരാഴ്ചകൊണ്ട് 1400 രൂപയുടെ വർധനവ്

സംസ്ഥാനത്ത് ഇന്ന് (15/11/2022) സ്വർണവിലയിൽ വർധനവ്; 280 രൂപയും ഉയർന്ന് പവന് 38,840 രൂപയിലെത്തി; ഒരാഴ്ചകൊണ്ട് 1400 രൂപയുടെ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലിയിൽ വർധനവ്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില ഉയർന്നത്. ഗ്രാമിന് 35 രൂപ കൂടി ഒരുഗ്രാമിന് 4,855 രൂപയും, 280 രൂപയും ഉയർന്ന് പവന് 38,840 രൂപയിലുമെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

കഴിഞ്ഞ ആഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയരുന്ന പ്രവണതയാണ് കാണുന്നത്. ഒരാഴ്ച കൊണ്ട് സ്വർണവിലയിൽ ഉണ്ടായ വർധന ഗ്രാമിന് 245 രൂപയും പവന് 1,960 രൂപയുമാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുതിച്ചുയർന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. ഇതോടെ വിപണി വില 68 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 4855
പവന്- 38,840