play-sharp-fill
മകനൊപ്പം തന്നെ മരണമില്ലാതെ ക്ലിന്റിന്റെ പിതാവും; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ദാനം ചെയ്തു: കുരുന്നു പ്രതിഭയായ മകന്റെ ഓർമ്മയിൽ നാട് പിതാവിനെ സ്മരിച്ചു

മകനൊപ്പം തന്നെ മരണമില്ലാതെ ക്ലിന്റിന്റെ പിതാവും; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ദാനം ചെയ്തു: കുരുന്നു പ്രതിഭയായ മകന്റെ ഓർമ്മയിൽ നാട് പിതാവിനെ സ്മരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മരണം തട്ടിയെടുത്ത കുരുന്ന് ക്ലിന്റിന്റെ കരുത്തനായ പിതാവും ഇനി മകന്റെ ഓർമ്മകളോടൊപ്പം ജ്വലിച്ചിറങ്ങും. ചെറുപ്പത്തിൽ തന്നെ പൊലിഞ്ഞ അനശ്വര കലാകാരൻ ക്ലിന്റിന്റെ പിതാവ് കഴിഞ്ഞ ദിവസം മരിച്ച തോമസ് ജോസഫിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് വിട്ടു നൽകും. ക്ലിന്റിന്റെ ശവക്കല്ലറയിൽ അവൻമാത്രം ഉറങ്ങണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. അവന്റെ പേരിൽ തന്നെ കല്ലറ നിൽക്കണമെന്നായിരുന്ന അദ്ദേഹത്തിന്റെ ആഗ്രഹം. അതാണ് മൃതദേഹം മെഡിക്കൽ കോളജിന് വിട്ട്നൽകാൻ തീരുമാനിച്ചത്.
ക്ലിന്റിനെ അടക്കം ചെയ്തിരിക്കുന്ന മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് പള്ളിയിൽ കല്ലറ 45 വർഷത്തേക്ക് വാങ്ങിയിരുന്നു. അതിനാൽ കുടുംബക്കല്ലറയിൽ അടക്കാതെ താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൈമാറുന്നതിന് ഫോർട്ട് എന്ന ഏജൻസിയെ ജോസഫ് സമീപിക്കുകയും ചെയ്തിരുന്നു. ജോസഫിനൊപ്പം ഭാര്യ ചിന്നമ്മയും ഇത്തരത്തിൽ സമ്മതപത്രം ഒപ്പുവച്ചു.
കുട്ടിക്കാലത്തെ ക്ലിന്റിന്റെ മരണശേഷം എറണാകുളത്ത് തേവരയിൽ ഓഫീസ് ക്വാർട്ടേഴ്സിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. തുടർന്ന് കലൂരിലെ ജഡ്ജസ് അവന്യുവിലെ എൽഐജി കോളനിയിലേക്ക് താമസം മാറുകയായിരുന്നു.