
നെടുമ്പാശ്ശേരി: കടുക് രൂപത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ യാത്രക്കാരന് പിടിയില്‍. ദുബൈയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 12 ലക്ഷം രൂപ വരുന്ന 269 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കടുകിന്റെ രൂപത്തിലേക്ക് സ്വര്‍ണം മാറ്റിയെടുത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കടത്താനായിരുന്നു ശ്രമം.
കൂടാതെ 24 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു.സ്വര്‍ണം ലാപ് ടോപ്പിന്റെ വയറിനോട് ചേര്‍ത്ത് അതിവിദഗ്ധമായിട്ടാണ് ഒളിപ്പിച്ചത്. ലാപ് ടോപ്പിന്റെ ചാര്‍ജ്ജര്‍ പൊട്ടിച്ച ശേഷം യോജിപ്പിച്ച് അതിനകത്തും സ്വര്‍ണം ഒളിപ്പിച്ചിച്ചായിരുന്നു കടത്തി.
മൊത്തം നാല് പേരെയാണ് കള്ളക്കടത്തിന് പിടികൂടിയത്. മറ്റൊരു യാത്രക്കാരനില്‍ നിന്നും 679 ഇ- സിഗരറ്റുകള്‍ പിടിച്ചെടുത്തു. ഇതിന് ആറേ മുക്കാല്‍ ലക്ഷം രൂപ വില വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group