
സ്വന്തം ലേഖിക
ഇടുക്കി: കരിങ്കുന്നം പോലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി 12 മണിയോടെ ഒരു യുവാവ് ബൈക്കില്‍ കേറിവന്നു… ഭയപ്പാടോടെ. ‘ സാറേ എന്നെ പാമ്പ് കടിച്ചു.. രക്ഷിക്കണം..” എന്നു പറഞ്ഞു.
18 വയസുള്ള ഒരു യുവാവ് ഏറെ ഭയപ്പെട്ടുകൊണ്ടാണ് സ്റ്റേഷനില്‍ രാത്രി എത്തിയത്. തന്നെ ഉടനെ ഒന്ന് ആശുപത്രിയില്‍ എത്തിക്കണമെന്നും യുവാവ് പൊലീസുകാരോട് അഭ്യര്‍ത്ഥിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടനെ തന്നെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജ്യോതിഷ്, അക്ബര്‍, സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിന് പ്രഥമശുശ്രൂഷ നല്‍കുകയും മുറിവ് കഴുകുകയും, കടിയേറ്റ ഭാഗത്ത് നിന്ന വിഷം പടരുന്നത് തടയുവാന്‍ കെട്ടിവയ്ക്കുകയും ചെയ്തു.
രാത്രി പട്രോളിംഗ് നടത്തിവന്നിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധു എന്നിവരെ വിവരം അറിയിക്കുകയും, ഉടന്‍ തൊടുപുഴയിലെ ആശുപത്രിയിലാക്കുകയും ചെയ്തു.
പാറക്കടവ് സ്വദേശിയായ ജിത്തു തങ്കച്ചനാണ് പാമ്പുകടിയേറ്റത്. ബൈക്കില്‍ പാലയില്‍ നിന്നും കരിക്കുന്നത്തേക്കു വരുന്ന വഴിയില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ കയറിക്കൂടിയ പാമ്പാണ് കൈയില്‍ കടിച്ചത്. ആശുപത്രിയിലാക്കിയ സമയത്ത് യുവാവ് അവശനിലയിലായിരുന്നുവെങ്കിലും. കൃത്യസമയത്തു ലഭിച്ച പ്രഥമശുശ്രൂഷയും, ചികിത്സയും അപകടനില തരണം ചെയ്യുവാന്‍ സാധിച്ചെന്ന് പൊലീസ് അറിയിച്ചു.