2364 ചെഞ്ചുവപ്പൻ ദിനങ്ങൾ… തുടരുക സധൈര്യം സഖാവേ..! കേരളത്തിൽ തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് പിണറായി വിജയന്; മറികടന്നത് സി അച്യുതമേനോന്റെ റെക്കോർഡ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിൽ ഇന്ന് 2364 ദിവസം പിന്നിട്ട് പിണറായി വിജയൻ. ഇതോടെ, കേരളത്തിൽ തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോർഡിലാണ് പിണറായി വിജയൻ മുത്തമിട്ടിരിക്കുന്നത്. സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്.

ഇ കെ നയനാരാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളതെങ്കിലും തുടർച്ച ഉണ്ടായിരുന്നില്ല. അതേസമയം, തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്തിയായി ഇരുന്ന വ്യക്തി എന്ന റെക്കോർഡിലേക്കാണ് പിണറായി വിജയൻ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നാണ് സി അച്യുതമേനോന്റെ റെക്കോർഡ് പിണറായി വിജയൻ മറികടന്നത്. രണ്ടു തവണയും ജനവിധിയിലൂടെയാണ് പിണറായി തെരെഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്. സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത് അടിയന്തരാവസ്ഥ കാലമായതിനാലാണ്. 17 ദിവസത്തെ കാവൽ മുഖ്യമന്ത്രി എന്ന ദിവസങ്ങളും ഇതിൽ ഉൾപ്പെടും.

ഇതോടെ, കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോഡാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരസ്ഥമാക്കിയത്.