play-sharp-fill
ഡിസ്‌പോസിബിള്‍ പ്ലേറ്റില്‍ ഭക്ഷണം വിളമ്പി; പഞ്ചായത്ത് പ്രസിഡന്റ് നേര്‍ച്ച ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി; ഹരിത പ്രോട്ടോകോള്‍ ലംഘിച്ചതിന്  വീട്ടുടമസ്ഥന് പിഴ

ഡിസ്‌പോസിബിള്‍ പ്ലേറ്റില്‍ ഭക്ഷണം വിളമ്പി; പഞ്ചായത്ത് പ്രസിഡന്റ് നേര്‍ച്ച ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി; ഹരിത പ്രോട്ടോകോള്‍ ലംഘിച്ചതിന് വീട്ടുടമസ്ഥന് പിഴ

സ്വന്തം ലേഖിക

തൃക്കരിപ്പൂര്‍: ഡിസ്‌പോസിബിള്‍ പ്ലേറ്റില്‍ ഭക്ഷണം വിളമ്പിയതില്‍ പ്രതിഷേധിച്ച്‌ പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയി.

ഒളവറയില്‍ നടന്ന നേര്‍ച്ച ചടങ്ങില്‍ നിന്നാണ് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട ഇറങ്ങിപ്പോയത്. വീട്ടുടമസ്ഥന് പിഴ ചുമത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിത പ്രോട്ടോകോള്‍ ലംഘിച്ചതിന് പഞ്ചായത്ത് സെക്രട്ടറി വീട്ടുടമസ്ഥന് പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസ് കൈമാറി.
ജില്ലയില്‍ ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കുന്ന പഞ്ചായത്താണ് തൃക്കരിപ്പൂര്‍.

കോടതി ഉത്തരവ് പ്രകാരം ടൗണിലെ പരസ്യ ബോര്‍ഡുകള്‍ എടുത്തുമാറ്റി മാതൃക കാട്ടിയിരുന്നു. നിരോധിത ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയുമെന്നും പ്രസിഡന്റ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ആരോപണവുമായി വീട്ടുകാര്‍ രംഗത്തെത്തി. നേര്‍ച്ചയ്ക്ക് ഡിസ്‌പോസിബിള്‍ പ്ലേറ്റില്‍ ഭക്ഷണം വിളമ്പിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് അടിസ്ഥാനരഹിതമാണെന്ന് വീട്ടുകാര്‍ പറഞ്ഞു.

സ്റ്റീല്‍ പാത്രമാണ് ഉപയോഗിച്ചത്. സ്റ്റീല്‍ ഗ്ലാസ് തികയാതെ വന്നപ്പോള്‍ കുറച്ച്‌ ഡിസ്‌പോസിബിള്‍ ഗ്ലാസ് ഉപയോഗിച്ചിരുന്നു -വീട്ടുകാര്‍ പറയുന്നു.