ഹരിപ്പാട് ബിവറേജ് ഔട്ട്ലെറ്റില്‍ കവര്‍ച്ച; പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന കള്ളന്‍ മോഷ്ടിച്ചത് 12 കുപ്പി മദ്യം; മേശയും അലമാരയും കുത്തി തുറന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല
സ്വന്തം ലേഖിക
ആലപ്പുഴ: ഹരിപ്പാട് ബിവറേജ് ഔട്ട്ലെറ്റില്‍ കവര്‍ച്ച.
ആര്‍ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിലാണ് കവര്‍ച്ച നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔട്ട്ലെറ്റിന്റെ പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന കള്ളന്‍ 12 കുപ്പി മദ്യവുമായാണ് കടന്നത്.
രാവിലെ ബിവറേജ് ജീവനക്കാരന്‍ ഔട്ട്‌ലെറ്റ് വൃത്തിയാക്കാന്‍ വന്നപ്പോഴാണ് പ്രധാന ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മാനേജരെ വിവരം അറിയിക്കുകയായിരുന്നു.
കള്ളന്‍ മേശയും അലമാരയും കുത്തി തുറന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. ആകെ 9430 രൂപയുടെ മദ്യമാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്.
ഹരിപ്പാട് പോലീസും വിരലടയാളം വിദഗ്ധരും, ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി പരിശോധനയില്‍ മധ്യവയസ്കനായ ഒരാളാണ് കവര്‍ച്ച നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Third Eye News Live
0