42 ദിവസം കൊണ്ട് ഏഴ് ലക്ഷം പാര്‍ട്ടി അംഗങ്ങള്‍; മുന്നില്‍ ഇനി സിപിഐഎം മാത്രമെന്ന് ടി20 സാബു].ഏതാനും ആഴ്ച്ചകള്‍ നീണ്ട പ്രചരണം കൊണ്ട് ടി20 പാര്‍ട്ടി, പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ മറികടന്നെന്ന് സാബു അവകാശപ്പെട്ടു.
ടി20യുടെ സംസ്ഥാന അംഗത്വ ക്യാംപെയ്ന്‍ വന്‍ വിജയമാണെന്ന് പാര്‍ട്ടിയുടെ ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. ഏതാനും ആഴ്ച്ചകള്‍ നീണ്ട പ്രചരണം കൊണ്ട് ടി20 പാര്‍ട്ടി, പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ മറികടന്നെന്ന് സാബു അവകാശപ്പെട്ടു. ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്’ നല്‍കിയ അഭിമുഖത്തിലാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് എംഡിയുടെ പ്രതികരണം.
‘സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡ് തലം തൊട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ടി20. അംഗത്വ ക്യാംപെയ്ന്‍ ആരംഭിച്ചിട്ട് വെറും 42 ദിവസമേ ആയിട്ടുള്ളൂ. ഇന്ന് വരെ കേരളത്തില്‍ ഞങ്ങള്‍ ഏതാണ്ട് ഏഴ് ലക്ഷം അംഗത്വം നേടിക്കഴിഞ്ഞു. സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം അംഗങ്ങളുള്ള ഒരേയൊരു പാര്‍ട്ടി സിപിഐഎമ്മാണ്. കോണ്‍ഗ്രസിന് പോലും അഞ്ച് ലക്ഷം മെമ്പര്‍ഷിപ്പേ കേരളത്തിലുള്ളൂ.
മാറ്റത്തിന് വേണ്ടി ജനങ്ങള്‍ എത്ര മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് ഈ അക്കങ്ങള്‍ കാണിച്ചുതരുന്നു. ഇത്രയും നാള്‍ എല്‍ഡിഎഫിനേയും യുഡിഎഫിനേയും മാറി മാറി തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടു. ടി20 തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ യുഡിഎഫിന്റെ വോട്ടുകളാണ് കൊണ്ടുപോകുന്നതെന്നാണ് പൊതുവിലുള്ള വിശ്വാസം. പക്ഷെ, അത് സത്യമല്ല. സിപിഐഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രവര്‍ത്തകരില്‍ നിന്ന് ഞങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്,’ സാബു എം ജേക്കബ് പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വലിയ ചര്‍ച്ചയായെങ്കിലും ടി20 പ്രകടനം നിരാശാജനകമായിരുന്നല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ സാബു എം ജേക്കബിന്റെ മറുപടി ഇങ്ങനെ, ‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ മാത്രമാണ് മത്സരിച്ചതെങ്കില്‍ ആ സീറ്റ് ഞങ്ങള്‍ക്ക് എളുപ്പത്തില്‍ വിജയിക്കാമായിരുന്നു. കൂടുതല്‍ സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഞങ്ങള്‍ എല്ലായിടത്തും തോറ്റു,’
ടി20 ജനങ്ങള്‍ക്ക് ഭക്ഷ്യ സാമഗ്രികളും മറ്റ് സൗജന്യങ്ങളും നല്‍കി കേരള സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ആരോപണങ്ങള്‍ സാബു എം ജേക്കബ് തള്ളി. ഒരു സംസ്ഥാനമോ രാജ്യമോ ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രാഥമിക ഉത്തരവാദിത്തം ജനങ്ങളുടെ ക്ഷേമമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുകൊണ്ടാണ് അവര്‍ ഞങ്ങളെ വിശ്വസിക്കുന്നത്. ചില ആളുകള്‍ അവരുടെ രാഷ്ട്രീയ ചായ്‌വ് മൂലം ഞങ്ങളുടെ സഹായങ്ങള്‍ നിരസിച്ചു. ഭക്ഷ്യാ സുരക്ഷാ കാര്‍ഡുകള്‍ പോലും വേണ്ടെന്ന് പറഞ്ഞവരുണ്ട്. ഞങ്ങള്‍ക്ക് വോട്ട് ചെയ്തവരേയും ചെയ്യാത്തവരേയും ഞങ്ങള്‍ വേര്‍തിരിച്ച് കാണാറില്ല,’ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ ഊന്നിയുള്ളതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും സാബു എം ജേക്കബ്