video
play-sharp-fill

ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങൾ നവംബർ 22 ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് ബാക്കുവിലെ ലാൻഡ്മാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുന്നത്.

ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങൾ നവംബർ 22 ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് ബാക്കുവിലെ ലാൻഡ്മാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുന്നത്.

Spread the love

2021, 2022 വർഷങ്ങളിലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. യു എ ഇ യിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, എഴുത്തുകാരനും ഡാർക്ക് ടൂറിസ്റ്റും ബഹറൈൻ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്നിക്കൽ അഡ്വൈസറുമായ സജി മാർക്കോസ്, ഗോവയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ സൂസൻ ജോസഫ്, നോർവേയിലെ അജിലിറ്റി സബ്സീ ഫാബ്രിക്കേഷൻ വൈസ് പ്രസിഡന്റ് എബ്ജിൻ ജോൺ എന്നിവർക്കാണ് 2021ലെ പുരസ്‌കാരം.

2022 ലെ പുരസ്‌കാരങ്ങൾക്ക് അമേരിക്കയിലെ ഫൊക്കാനയുടെ മുൻ ചെയർമാനും ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റി കോളേജ് ഒഫ് മെഡിസിൻ പ്രസിഡന്റുമായ കെ ജി മന്മഥൻ നായർ, സൗദി അറേബ്യയിലെ ടട്ര ഇൻഫർമേഷൻ ടെക്‌നോളജി സിഇഒ മൂസ കോയ, അസർബൈജാനിലെ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ ജേക്കബ് മാത്യു ഐക്കര, ബംഗളൂരുവിലെ മലയാളി സംരംഭമായ ടെൻടാക്കിൾ ഏയ്രോലോജിസ്റ്റിക്സ്, ഫ്രാൻസിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാൻസും തിരഞ്ഞെടുക്കപ്പെട്ടു.

നവംബർ 20 ഞായറാഴ്ച വൈകുന്നേരം ഏഴിന് അസർബൈജാനിലെ ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കുന്ന പതിനാറാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരദാന ചടങ്ങിൽ 2021 ലെ ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിക്കും. ചടങ്ങിൽ അസർബൈജാൻ – ഇന്ത്യ റിലേഷൻഷിപ്പ് ചെയർമാൻ നഗിഫ് ഹംസയേവ് എം.പി, പ്രൊഫ. റുഫാത് ഗുലിയേവ് എം.പി, മൊറോക്കോ അംബാസിഡർ മൊഹമ്മദ് ആദിൽ എമ്പാഷ്, ബാക്കുവിലെ ഇന്ത്യൻ എംബസി അംബാസിഡർ ഇൻചാർജ് വിനയ് കുമാർ എന്നിവർ വിശിഷ്ടാഥികളായി പങ്കെടുക്കും. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന 2021 ലെ പുരസ്‌കാര ദാനച്ചടങ്ങ് മാറ്റിവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ നവംബർ 22 ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് ബാക്കുവിലെ ലാൻഡ്മാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുന്നത്.