
പത്തനംതിട്ട: 100 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ചിട്ടി ഫണ്ട് ഉടമയും കുടുംബവും അറസ്റ്റിൽ പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന പിആർഡി ചിട്ടിഫണ്ട് ഉടമയായ ഡി ആർ അനിൽകുമാർ, ഭാര്യ ഗീത, മകൻ അനന്ത വിഷ്ണു എന്നിവരാണ് പിടിയിലായത്. കോയിപ്രം പൊലീസാണ് അറസ്റ്റ് ചെയ്തത്. 130 പരാതികളാണ് ഇവർക്കെതിരെ ലഭിച്ചത്. നിലവിൽ 30 പരാതികളിലാണ് കേസെടുത്തിരിക്കുന്നത്.