play-sharp-fill
ഇടുക്കി കുമളിയിൽ പണം വച്ച്‌ ചീട്ടുകളി; പത്തം​ഗസംഘം പൊലീസിന്റ പിടിയിൽ; ഇവരിൽ നിന്ന് 25,1740 രൂപ കണ്ടെടുത്തു

ഇടുക്കി കുമളിയിൽ പണം വച്ച്‌ ചീട്ടുകളി; പത്തം​ഗസംഘം പൊലീസിന്റ പിടിയിൽ; ഇവരിൽ നിന്ന് 25,1740 രൂപ കണ്ടെടുത്തു

ഇടുക്കി : ഹൈറേഞ്ചിന്റെ വിവിധ സ്ഥലങ്ങളില്‍ പണം വച്ച്‌ ചീട്ടുകളി നടത്തി വന്ന 10 അംഗ സംഘമാണ് പോലീസ് പിടിയിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരില്‍ നിന്ന് 25,1740 രൂപയും കണ്ടെടുത്തു.

കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച്‌ പണം വെച്ച്‌ ചീട്ടുകളിച്ച അന്തര്‍ സംസ്ഥാന സംഘമാണ് പിടിയിലായത്. കേരളത്തിലും, തമിഴ്‌നാട്ടിലും ക്ലബ്ബുകള്‍ രൂപീകരിച്ച്‌ പണം വെച്ച്‌ ചീട്ടുകളിക്കുകയാണ് സംഘം ചെയ്തു വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു.


പോലീസിന്റെ നിരന്തര ശ്രമഫലമായി കുമളി ടൗണിനു സമീപത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ കെട്ടിടത്തില്‍ ചീട്ടുകളി നടത്തുന്നതിനിടെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് നിരീക്ഷണമുള്ളതിനാല്‍ പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി ഓരോ ദിവസവും വിവിധ സ്ഥലങ്ങള്‍ മാറിമാറി വന്‍തോതില്‍ പണം വെച്ചു ചീട്ടുകളി നടത്തുന്ന പതിവാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.