കോട്ടയം വെസ്റ്റ് എസ്എച്ച്ഓ അനൂപ് കൃഷ്ണയ്ക്ക് സ്ഥലം മാറ്റം;കോട്ടയത്തിന്റെ ജനകീയനായ പോലീസ് ഉദ്യോഗസ്ഥന്റെ അടുത്ത കർമ്മമണ്ഡലം തലസ്ഥാന ജില്ലയിലെ വെഞ്ഞാറമൂട്; കോട്ടയത്തേക്ക് എത്തുന്നത് പാമ്പാടി എസ്എച്ച്ഓ പ്രശാന്ത്കുമാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വെസ്റ്റ് എസ് എച്ച് ഒ ആർ.പി അനൂപ് കൃഷ്ണയ്ക്ക് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്റ്റേഷന്റെ ചുമതലക്കാരനായി സ്ഥലം മാറ്റം. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തു നിന്നും ഇറക്കിയ സ്ഥലം മാറ്റ പട്ടികയിലാണ് കോട്ടയത്തിന്റെ ജനകീയനായ ഉദ്യോഗസ്ഥന് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. അനൂപ് കൃഷ്ണയ്ക്ക് പകരം നിലവിലെ പാമ്പാടി എസ്എച്ച്ഒ പ്രശാന്ത് കുമാർ കോട്ടയം വെസ്റ്റ് എസ് എച്ച് ഒ ആയി ചുമതലയേൽക്കും.

തിരുവനന്തപുരം സ്വദേശിയായ അനൂപ് കൃഷ്ണ നിരവധി ജനകീയ ഇടപെടലിലൂടെ കോട്ടയംകാരുടെ പ്രിയങ്കരനായ ഉദ്യോഗസ്ഥനായി മാറിയ വ്യക്തിത്വമാണ്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനെ ജനസൗഹൃദ സ്റ്റേഷനാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥൻ കൂടിയാണ് ആർ.പി അനൂപ് കൃഷ്ണ. നിരവധി പ്രമാദമായ കേസുകളുടെ തുമ്പുണ്ടാക്കുന്നതിലും നഗരത്തിലെ ഗുണ്ടാ മയക്കുമരുന്ന് മാഫിയകളെ അമർച്ച ചെയ്യുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്ന ഉദ്യോഗസ്ഥനാണ് അനൂപ് കൃഷ്ണ. അനൂപടക്കം 53 എസ്.എച്ച്‌.ഒമാരെയാണ് മാറ്റിനിയമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാറ്റി നിയമിക്കപ്പെട്ട എസ്.എച്ച്‌.ഓമാരുടെ വിവരങ്ങൾ ചുവടെ;

തന്‍സീം അബ്ദുള്‍ സമദ് (ആറ്റിങ്ങല്‍), പ്രതാപചന്ദ്രന്‍.സി.സി (നെയ്യാറ്റിന്‍കര), കെ.ആര്‍.ബിജു (ശ്രീകാര്യം), ബി.രാജീവ് (ട്രാഫിക് സൗത്ത് എന്‍ഫോഴ്സ്‌മെന്റ്, തിരുവനന്തപുരം), ടി.ആര്‍.കിരണ്‍ (വിജിലന്‍സ്), ഡി.സുവര്‍ണകുമാര്‍ (കോട്ടയം, പാമ്ബാടി), കെ.ആര്‍.പ്രശാന്ത് കുമാര്‍ (കോട്ടയം വെസ്റ്റ്), ആര്‍.പി.അനൂപ് കൃഷ്ണ (വെഞ്ഞാറമൂട്), സൈജുനാഥ് (പേരൂര്‍ക്കട), ഒ.എ.സുനില്‍ (വലിയമല, തിരുവനന്തപുരം), ജി.സുനില്‍ (ചടയമംഗലം), വി.ബിജു (കരുനാഗപ്പള്ളി),

സി.ദേവരാജന്‍ (കോന്നി), ആര്‍.രതീഷ് (കുണ്ടറ), കെ.ആര്‍.മോഹന്‍ദാസ് (പുത്തന്‍വേലിക്കര, എറണാകുളം), വി.ജയകുമാര്‍ (കണ്ണനല്ലൂര്‍, കൊല്ലം), പി.വിനോദ് (കൊട്ടിയം), എം.സി.ജിംസ്റ്റെല്‍ (വിജിലിന്‍സ്), എം.ശശിധരന്‍ (ഹേമാംബിക നഗര്‍, പാലക്കാട്), എ.സി.വിപിന്‍ (ചെങ്ങന്നൂര്‍), ജോസ് മാത്യൂ (മാന്നാര്‍), ജി.സുരേഷ് കുമാര്‍ (മാരാരിക്കുളം), ആര്‍.മനോജ് കുമാര്‍ (ഏനാത്ത്, പത്തനംതിട്ട), സുജിത്ത്.പി.എസ് (കരമന, തിരുവനന്തപുരം), ബി.അനീഷ് (കുളത്തൂപ്പുഴ), എന്‍.ഗിരീഷ് (കിളികൊല്ലൂര്‍, കൊല്ലം),

എ.ഫിറോസ് (തോപ്പുംപടി, കൊച്ചി), ബോബിന്‍മാത്യൂ (മണ്ണാര്‍ക്കാട്), വി.കൃഷ്‌ണന്‍കുട്ടി (കൊഴിഞ്ഞാംപാറ, പാലക്കാട്), എം.ഷിലേഷ് കുമാര്‍ (ചാലിശേരി, പാലക്കാട്), ബിനു തോമസ് (പേരാമ്ബ്ര), എം.സജീവ് കുമാര്‍ (സി.ബി.സി.യു III, കോഴിക്കോട്), പ്രസാദ് അബ്രഹാം വര്‍ഗീസ് (ബദിയടുക്ക), അശ്വജിത്ത്.എസ്.കരണ്‍മയില്‍ (കോട്ടയ്ക്കല്‍), എം.കെ.ഷാജി (മതിലകം, തൃശൂര്‍), കെ.ആര്‍.രഞ്ജിത്ത് (മേലാറ്റൂര്‍, മലപ്പുറം), സി.എസ്.ഷാരോണ്‍ (പോത്തുകല്‍, മലപ്പുറം), കെ.ടി.ശ്രീനിവാസന്‍ (തിരൂരങ്ങാടി), സൈജു.കെ.പോള്‍ (ഇ.ഒ.ഡബ്ളിയു, എറണാകുളം),

പി.പ്രമോദ് (വിദ്യാനഗര്‍, കാസര്‍കോട്), ഇ.അനൂബ് കുമാര്‍ (കുമ്ബള), വി.ഉണ്ണികൃഷ്‌ണന്‍ (എസ്.എസ്.ബി, കാസര്‍കോട്), പി.രാജേഷ് (ക്രൈംബ്രാഞ്ച്, കാസര്‍കോട്), കെ.കൃഷ്ണന്‍ (രാജപുരം, കാസര്‍കോട്), ടി.വി.ബിജു പ്രകാശ് (എസ്.എസ്.ബി, കണ്ണൂര്‍), ടി.സി.മുരുഗന്‍ (മറയൂര്‍, ഇടുക്കി), പി.ടി.ബിജോയ് (കോതമംഗലം), അനീഷ് ജോയ് (വിജിലന്‍സ്).