മാലിദ്വീപിൽ കെട്ടിടത്തിന് തീപിടിച്ചു ; 9 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം , ദുരിതാശ്വാസ ക്യാമ്പ് തുറന്നു; പുലർച്ചെയാണ് തീപിടിത്തമുണ്ടായത്

Spread the love

മാലി : മാലദ്വീപിൽ തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിനു തീപിടിച്ച് ഒൻപത് ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി. സഹായത്തിനായി എംബസി അധികൃതരെ സമീപിക്കാൻ ഫോൺ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

video
play-sharp-fill

ഗാരേജിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ അയൽരാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെട്ടിരിക്കാമെന്ന് അധികൃതർ അറിയിച്ചു.മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് മാലിദ്വീപ് പൊലീസ്. മാലിദ്വീപിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് വാർത്ത പുറത്തുവിട്ടത്.

തീപിടിത്തമുണ്ടായതിനെ തുടർന്ന് പലായനം ചെയ്തവർക്കും ദുരിതമനുഭവിക്കുന്നവർക്കും ക്യാമ്പ് തുറന്നിട്ടുണ്ട്. ദുരിതാശ്വാസ സഹായവും പിന്തുണയും നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group