play-sharp-fill
മയക്കുമരുന്ന് കച്ചവടം നടത്താൻ സാമ്പത്തിക സഹായം നൽകിവന്ന സംഘത്തിലെ പ്രധാനി പിടിയിൽ;നാട് വിട്ട പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത് തെലുങ്കാനയിൽ നിന്ന്.കോട്ടയം ജില്ലാ പൊലീസിന് മറ്റൊരു സുവർണ നേട്ടം കൂടി….

മയക്കുമരുന്ന് കച്ചവടം നടത്താൻ സാമ്പത്തിക സഹായം നൽകിവന്ന സംഘത്തിലെ പ്രധാനി പിടിയിൽ;നാട് വിട്ട പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത് തെലുങ്കാനയിൽ നിന്ന്.കോട്ടയം ജില്ലാ പൊലീസിന് മറ്റൊരു സുവർണ നേട്ടം കൂടി….

കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസ്സിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങൾക്കെതിരെ തുടർന്ന് വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് മയക്കുമരുന്ന് മാഫിയക്ക് കച്ചവടത്തിനായി സാമ്പത്തിക സഹായം നൽകിവന്ന സംഘത്തിലെ പ്രധാനിയെ പിടികൂടിയത്.കോട്ടയം കൈപ്പുഴ മച്ചത്തിൽ വീട്ടിൽ ബിനോയിയുടെ മകൻ മൊസാർഡ് എന്ന ഇരുപത്തിരണ്ടുകാരനാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.നാടുവിട്ട പ്രതി തെലങ്കാനയിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം അവിടെയെത്തി സെക്കന്ത്രാബാദിലുള്ള ബഞ്ചാരാഹിൽ എന്ന കുഗ്രാമത്തിൽ നിന്നും അതി സാഹസികമായി പിടികൂടിയത്.ഈ മാസം ഒൻപതാം തീയതി തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട നടത്തിയിരുന്നു.അന്ന് അറസ്റ്റ് ചെയ്ത കെൻസ് സാബു,രഞ്ജിത് എന്നീ പ്രതികളെ പിടികൂടിയിരുന്നു.ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് മൊസാർഡിലേക്കുള്ള വഴി തെളിഞ്ഞത്.ശാസ്ത്രീയമായി നടത്തിയ പരിശോധനയിൽ ഇവർക്ക് കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്ന് വാങ്ങുന്നതിനായി സാമ്പത്തിക സഹായം നൽകി വന്നത് മൊസാർഡ് ഉൾപ്പെടുന്ന സംഘമാണെന്ന് വ്യക്തമായിരുന്നു.

വൈക്കം എ.എസ്.പി. നകുല്‍ രാജേന്ദ്ര ദേശ്മുഖ് , എസ്.ഐ. സജി കുര്യാക്കോസ്, സി.പി.ഓ മാരായ മുഹമ്മദ് ഷെബിൻ , അഭിലാഷ് .പി.ബി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇതേ മയക്കുമരുന്ന് സംഘത്തിന് സാമ്പത്തിക സഹായം നകിയതിന് ആർപ്പൂക്കര ഈസ്റ്റ് ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ മിഥുൻ സി. ബാബു, നീണ്ടൂർ കൈപ്പുഴ കുന്നുംപുറത്ത് വീട്ടിൽ സോബിൻ.കെ.ജോസ്, കെൻസ് സാബുവിന്റെ ഭാര്യ അനു ഷെറിൻ ജോൺ എന്നിവരെയും കൂടാതെ അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയായ സുര്‍ളാ പാണ്ടയ്യ എന്നയാളെയും കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ മൊസാർട്ടും പോലീസിന്റെ പിടിയിലാകുന്നത് .ഇയാള്‍ക്ക് ഏറ്റുമാനൂര്‍ എക്സ്സൈസില്‍ രണ്ടു NDPS കേസുകള്‍ നിലവിലുണ്ട്.

Tags :