play-sharp-fill
സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തി , യുവാവിന് വീഡിയോ അയച്ചതിനു പിന്നാലെ നാലുകുട്ടികളുടെ  അമ്മ ആത്മഹത്യ ചെയ്തു; യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തി , യുവാവിന് വീഡിയോ അയച്ചതിനു പിന്നാലെ നാലുകുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്തു; യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് കാമുകന്റെ ഭീഷണിയെ തുടർന്ന് നാല് കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തതായി പരാതി. ബംഗളൂരുവിൽ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. യുവതിയുടെ കാമുകനായ മല്ലികാർജുനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് യുവതി ഒരു വീഡിയോ ഇയാൾക്ക് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയുടെ ആത്മഹത്യ. ബ്യൂട്ടീപാർലറിലായിരുന്നു യുവതിക്ക് ജോലി.

യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവാവ് ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഇത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group