ഇടുക്കിയിൽ സുഹൃത്തുക്കളായ പെൺകുട്ടികളുടെ തിരോധാനം; മൂന്നുനാൾ പിന്നിടുമ്പോഴും തുമ്പു കണ്ടെത്താൻ ആവാതെ വലഞ്ഞ് പൊലീസ്; വിദ്യാർത്ഥികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

ഇടുക്കി: ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കുളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ കാണാതായിട്ട് മൂന്നു ദിവസം പിന്നിടുന്നു.

പത്തിലും ഒൻപതിലും പഠിക്കുന്നവരാണ് കാണാതായ പെൺകുട്ടികൾ. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിന്റെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്റെ മകൾ അഹല്യ എന്നിവരെയാണ് മൂന്ന് നാളായിട്ടും കാണിനില്ലാത്തത്.

തിങ്കളാഴ്ച രാവിലെ പതിവ് പോലെ ഇരുവരും സ്‌കൂളിലേക്ക് പോയതാണ്. സ്‌കൂളിൽ രാവിലെ ഹാജരെടുത്ത ശേഷം വരാത്ത കുട്ടികളുടെ വിവരം രക്ഷിതാക്കളെ അറിയിക്കും. തിങ്കളാഴ്ച ക്ലാസ് ടീച്ചർ ഹാജർ എടുത്ത ശേഷം രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു. കുട്ടികൾ പതിവ് പോലെ സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ സ്‌കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചു. പീരുമേട് പൊലീസിലും വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്‌കൂളിലെത്തി വിവരങ്ങൾ തിരക്കി. കാണാതായ കുട്ടികൾ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികൾ സ്‌കൂളധികൃതരോട് അറിയിച്ചു. ഒരാൾ യൂണിഫോമും മറ്റെയാൾ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികൾ പറഞ്ഞു.

രണ്ടുപേരും താമസിക്കുന്നത് ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഉപ്പുതറ പൊലീസ് ഏറ്റെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും പരിചയക്കാരുടെ വീടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.