സംസ്ഥാനത്ത് ലഹരി വിമുക്തി പദ്ധതി താളം തെറ്റുന്നു; ഫലപ്രാപ്തി 30 ശതമാനം മാത്രം; പുനരധിവാസവും ഫലപ്രദമല്ല; പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്നവരില്‍ 70 ശതാനം പേരും വീണ്ടും ലഹരികുരുക്കിൽ പെടുന്നുവെന്ന് കണക്കുകൾ….!

Spread the love

സ്വന്തം ലേഖിക

കണ്ണൂർ: മയക്കുമരുന്നിന് അടിമപ്പെട്ട് പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്നവരില്‍ 70 % പേരും വീണ്ടും ലഹരിയുടെ ലോകത്തേക്ക് തിരികെ ചെല്ലുന്നുവെന്ന് കണക്കുകള്‍.

ചികിത്സ കഴിഞ്ഞെത്തുന്നവരെ മുന്‍വിധിയില്ലാതെ ഉള്‍കൊള്ളാനും അവര്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ അവസരമൊരുക്കാനും നമുക്ക് കഴിയുന്നില്ല. ചെറുപ്രായത്തില്‍ മാരക മയക്കുമരുന്നിന് അടിമയായെങ്കിലും കഠിന പ്രയത്നത്തോടെ തിരികെ കയറി മാതൃകയായി ജീവിക്കുന്ന ചിലരും നമുക്കിടയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തികമായി കുത്തുപാളയെടുത്ത്, ശാരീരികമായി തളര്‍ന്ന് മാനസികമായി താളം തെറ്റിയ അവസ്ഥയിലാകും ഒരു മയക്കുമരുന്ന് അടിമ പുനരധിവാസ കേന്ദ്രത്തില്‍ എത്തുന്നത്. മിക്കപ്പോഴും നാട്ടുകാരോ കുടുംബക്കാരോ നിര്‍ബന്ധിച്ച്‌ കൊണ്ടു ചെന്നാക്കുന്നതുമാകും.

ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ കൃത്യമായ ചികില്‍സയില്‍ രണ്ടാഴ്ച കഴിയുമ്പോഴേക്കും ശാരീരികമായി മെച്ചപ്പെടും. പക്ഷെ ലഹരി കിട്ടാത്തിന്റെ വെപ്രാളത്തില്‍ അയാള്‍ അക്രമാസക്തനായേക്കും.

മരുന്നുകൊണ്ട് മാനസീകാവസ്ഥ മെച്ചപ്പെടും. ഉറക്കം കിട്ടും. ഭക്ഷണത്തിന് രുചി തോന്നിത്തുടങ്ങും. അതോടെ ഇത്രയും കാലം ഞാനെന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന വീണ്ടു വിചാരം വരും. സര്‍ക്കാരും സന്നദ്ധ സംഘടനകും നിരവധി ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇവിടെയെത്തുന്ന 30 ശതമാനത്തില്‍ താഴെ ആളുകളെ ലഹരി ഉപയോഗം നിര്‍ത്തുന്നുള്ളൂ എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

വിമുക്തി ഉള്‍പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ ഫലപ്രദമാകാത്ത ഇടത്താണ് ഗ്രഡ്സ് അനോണിമസ് ഗ്രൂപ്പുകളുടെ പ്രസക്തി. മയക്കുമരുന്നിനും മദ്യത്തിനും അടിമയായി പോയവര്‍ ഇടവേളകളില്‍ കണ്ടും വാട്സാപ്പിലൂടെ സംസാരിച്ചും പരസ്പരം കൈത്താങ്ങാവുന്ന പദ്ധതി.