
ആലപ്പുഴ: അമ്പലപ്പുഴയിൽ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നല്‍കിയ മിഠായി കഴിച്ചതിന് പിന്നാലെ അഞ്ചാം ക്ലാസുകാരിക്ക് ശാരീരിക അസ്വസ്ഥത. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴയിലെ ഒരു സ്കൂളിലാണ് സംഭവം. പ്രദേശത്തെ കടയില്‍ നിന്നു വാങ്ങിയ മിഠായിയാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പെണ്‍കുട്ടിക്ക് നല്‍കിയത്. മിഠായി കഴിച്ച പെണ്‍കുട്ടിക്ക് വലിയ അസ്വസ്ഥതയുണ്ടായതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലവേദന, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ട കുട്ടിയെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ടെങ്കിലും വീട്ടിലെത്തിയ കുട്ടിക്ക് കണ്ണിന് നിറം മാറ്റവും നീരുമുണ്ടായി. ഇതോടെ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു സംബന്ധിച്ച് വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്കൂള്‍ അധികൃതര്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനു ശേഷം കടയില്‍ പരിശോധനയും നടത്തി. ലഹരി കലര്‍ന്ന മിഠായിയാണ് ഇതെന്ന് കരുതുന്നു.
കുട്ടികളെ വലയിലാക്കാന്‍ ലഹരി കലര്‍ന്ന മിഠായി വ്യാപകമാകുന്നുവെന്ന് പരാതിയുണ്ട്.