ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം; ഇടുക്കിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; അച്ഛനും മകനും ചികിത്സയില്‍
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
അച്ഛനും മകനുമാണ് വെട്ടേറ്റത്. ശാന്തന്‍പാറ സ്വദേശികളായ പരമശിവന്‍, മകന്‍ കുട്ടന്‍ എന്നിവര്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാന്തന്‍പാറ സ്വദേശി വിമല്‍, ബന്ധു അരവിന്ദന്‍ എന്നിവര്‍ ഇന്നലെ രാത്രി 11 മണിയോടെ വീടുകയറി ആക്രമണം നടത്തിയതെന്നാണ് പിതാവിന്റെയും മകന്റെയും മൊഴി. ശാന്തന്‍പാറ പഞ്ചായത്തിലെ തൊട്ടിക്കാനം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചെന്നാണ് ആരോപണം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. ശാന്തന്‍പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0