ശാസ്ത്രി റോഡില്‍ വാഹനാപകടം; അപകടമുണ്ടാക്കിയത് മദ്യപിച്ച് വാഹനമോടിച്ചയാള്‍; നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ വാഹനമോടിച്ചത് ഭാര്യയെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം; കേസെടുത്ത് കോട്ടയം വെസ്റ്റ് പൊലീസ്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ശാസ്ത്രി റോഡില്‍ വാഹനാപകടം. മുന്നില്‍ പോകുകയായിരുന്ന സാന്‍ട്രോ കാറിന്റെ പിന്നില്‍ വാഗണര്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. വാഗണര്‍ കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതിനാല്‍ മുന്നിലുണ്ടായിരുന്ന സാന്‍ട്രോ കാറിന് പിന്നിലേക്ക് അശ്രദ്ധമായി വാഹനമിടിച്ച് കയറ്റുകയായിരുന്നു.

അപകടം സംഭവിച്ചയുടന്‍ സമീപത്തുണ്ടായിരുന്ന നമ്പര്‍പ്ലേറ്റ് കടകളില്‍ ഉണ്ടായിരുന്നവര്‍ ഉള്‍പ്പെടെ ഓടിയെത്തി. അപകടത്തില്‍ ആര്‍ക്കും പരിക്ക് ഉണ്ടായില്ലെങ്കിലും സാന്‍ട്രോ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇത് ചുറ്റുമുണ്ടായിരുന്നവര്‍ ചോദ്യം ചെയ്തയുടന്‍ ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ പുറത്തിറങ്ങി വാഹനമോടിച്ചത് ഭാര്യയാണെന്ന തരത്തില്‍ കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സിസിടിവിയില്‍ അപകട ദൃശ്യങ്ങള്‍ ലഭ്യമാകുമെന്ന് പറഞ്ഞതോടെ ഇയാള്‍ ബഹളം അവസാനിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനോടകം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. മദ്യപിച്ച് വാഹനമോടിച്ചയാളെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.