video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeMainകോട്ടയത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ സപ്തതി സ്മാരകത്തിന് തുരങ്കം വച്ച് കോട്ടയം നഗരസഭ; പിന്നില്‍ മുന്നണിയിലെ കിടമത്സരം;...

കോട്ടയത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ സപ്തതി സ്മാരകത്തിന് തുരങ്കം വച്ച് കോട്ടയം നഗരസഭ; പിന്നില്‍ മുന്നണിയിലെ കിടമത്സരം; അക്ഷരനഗരി നല്‍കുമോ ആരാധ്യനായ നേതാവിന് അര്‍ഹമായ ആദരം..?

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സൗമ്യമുഖം, കേരളത്തിലെന്നല്ല, ഇന്ത്യയിലെ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും ജനകീയനായ നേതാവ്, ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്ന് നടക്കുന്ന ആദര്‍ശധീരന്‍.. വിശേഷണങ്ങള്‍ക്ക് അതീതനാണ് ഉമ്മന്‍ചാണ്ടി. 2013 ഒക്ടോബര്‍ 31നാണ് കോട്ടയം പട്ടണം തങ്ങളുടെ ജനനായകന്റെ സപ്തതി പ്രൗഡഗംഭീരമായി ആഘോഷിച്ചത്. അന്നത്തെ ആഘോഷവേളയില്‍ ആ കാലയളവിലെ നഗരപിതാവ് എംപി സന്തോഷ് കുമാര്‍ വേദിയിലൊരു പ്രഖ്യാപനം നടത്തിയിരുന്നു. കോട്ടയം നഗരസഭയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സപ്തതി ആഘോഷങ്ങളുടെ സ്മരണാര്‍ത്ഥം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുകളില്‍ ശീതികരിച്ച മിനി ഓഡിറ്റോറിയം നിര്‍മ്മിക്കുമെന്നതായിരുന്നു ആ പ്രഖ്യാപനം.

ആ പ്രഖ്യാപനം നടത്തയിട്ട് ഇന്ന് ഒന്‍പതാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. പല തെരഞ്ഞെടുപ്പുകള്‍ വന്നു, നഗരസഭാ കൗണ്‍സിലുകളും നഗരപിതാക്കന്മാരും മാറിമാറി വന്നു. പക്ഷേ, കോട്ടയം നഗരസഭയുടെ ഭരണസാരഥ്യം യുഡിഎഫില്‍ നിന്ന് മാറിയില്ല. എന്നിട്ടും തങ്ങളുടെ ഏറ്റവും ആരാധ്യനായ ഒ.സിയുടെ സപ്തതി സ്മാരകം ഇന്നും സ്വപ്‌നമായി തന്നെ അവശേഷിക്കുന്നു. നിലവിലെ യുഡിഎഫ് ഭരണസമിതി ഈ സ്മാരക നിര്‍മ്മാണം ഉപേക്ഷിച്ച മട്ടാണ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഹാൾ നടത്തിപ്പിനുള്ള ബൈലായും തയ്യാറാക്കിയിരുന്നു. പിന്നീട് ബൈലായുടെ പൊടിപോലും കണ്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ നിലവിലെ ചെയര്‍പെഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സ്മാരക നിര്‍മ്മാണത്തിന് അനുകൂലമാണെങ്കിലും യുഡിഎഫ് മുന്നണിയിലെ തന്നെ കൗണ്‍സിലര്‍മാരാണ് നിര്‍മ്മാണത്തിന് തുരങ്കം വയ്ക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്.

മിനി ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പതിനെട്ട് ലക്ഷത്തിലധികം രൂപ പിഡബ്ല്യൂഡിയില്‍ ഡിപ്പോസിറ്റ് ചെയ്തിരുന്നു. സൗണ്ട് സിസ്റ്റത്തിനും പ്രൊജക്ടറിനും ഉള്‍പ്പെടെ വേറെയും തുക കണ്ടെത്തി. എന്നാലിപ്പോള്‍ ഓഡിറ്റോറിയം പദ്ധതി നടതള്ളണമെന്ന മട്ടാണ് ഒരു വിഭാഗത്തിന്. ഇതിന് പകരം ചെറിയ കടമുറികളാക്കി വാടകയ്ക്ക് നല്‍കണമെന്നാണ് പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന കൂട്ടരുടെ ആവശ്യം.

ഉമ്മന്‍ചാണ്ടിയെപ്പോലെ ജനകീയനായ ഒരു നേതാവ് കോൺഗ്രസ് രാഷ്ട്രീയത്തില്‍ തന്നെ ഇനി പിറവിയെടുക്കില്ല. അദ്ദേഹം കോട്ടയത്തിന്റെ സ്വന്തമാണെന്നതില്‍പ്പരം അഭിമാനം ഈ നഗരത്തിനില്ലതാനും. എന്നിട്ടും അദ്ദേഹത്തിന്റെ പേരില്‍ ഒരു നിര്‍മ്മിതി ഇവിടെയില്ല. അതിന് ഇടങ്കോലിടുന്നത് പ്രതിപക്ഷം മാത്രമാണെങ്കില്‍ എങ്ങനെയും ന്യായീകരിക്കാം. എന്നാല്‍ പ്രതിപക്ഷത്തുള്ളവര്‍ പോലും അനുകൂലിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയുടെ സപ്തതി സ്മാരക ഹാള്‍ കോട്ടയത്ത് ഉയരാന്‍ അനുവദിക്കില്ലെന്ന വാശിയാണ് ചില കോണ്‍ഗ്രസ് അംഗങ്ങൾ ഉള്‍പ്പടെയുള്ള കൗണ്‍സിലിന്..!

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments