
അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മധ്യവയസ്കന് കുത്തേറ്റു. കാലടി സ്വദേശി മുഹമ്മദിനാണ് കുത്തേറ്റത്. അയൽവാസി സിറാജുദ്ദീൻ ആണ് മുഹമ്മദിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല എന്നാണ് നിലവിൽ പൊലീസ് നൽകുന്ന വിവരം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സിറാജുദ്ദീന്റെ പറമ്പിലെ വെള്ളം മുഹമ്മദിന്റെ പറമ്പിലൂടെയാണ് കടന്നു പോകേണ്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഇത്തരത്തിലൊരു സംഘർഷത്തിലേക്ക് എത്തിയത്.