play-sharp-fill
രാജി ആവശ്യം തമാശ,എന്നെ മേയറാക്കിയത് പാർട്ടിയാണ്,;  പ്രതിപക്ഷ സമരത്തിനെതിരെ ആര്യാ രാജേന്ദ്രന്‍

രാജി ആവശ്യം തമാശ,എന്നെ മേയറാക്കിയത് പാർട്ടിയാണ്,; പ്രതിപക്ഷ സമരത്തിനെതിരെ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന വിവാദത്തില്‍ രാജില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍.

രാജി എന്ന വാക്ക് വെറുതെ പറയുന്നു.എന്നെ മേയറാക്കിയത് പാർട്ടിയാണ്.പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത് .പാർട്ടി നല്‍കിയ ചുമതല താൻ നിർവഹിക്കുന്നു എന്ന് മാത്രം.രാജിആവശ്യം എന്നത് തമാശ മാത്രമാണ്.

പ്രതിപക്ഷം സമരം ഉണ്ടാക്കുമ്പോഴെക്കെ രാജി എന്നുപറയുകയാണ്. രാജി എന്ന വാക്ക് വെറുതെ കിടക്കുന്നതുകൊണ്ട് അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അവര്‍ പറയുമ്പോള്‍ രാജിവയ്ക്കാന്‍ നിര്‍വാഹമില്ലെന്നും ആര്യ പറഞ്ഞു. തന്നെ മേയറായി ചുമതലപ്പെടുത്തിയത് അവരല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങള്‍ തെരഞ്ഞെടുത്ത് കൗണ്‍സിലറാക്കി. പാര്‍ട്ടി മേയറുമാക്കി. രാജിയെ പറ്റി ആലോചിക്കേണ്ടത് പാര്‍ട്ടിയാണ്. തന്റെ എന്തെങ്കിലും പ്രത്യേകപരമായ കഴിവുകൊണ്ട് അല്ല മേയറായത്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല താന്‍ നിര്‍വഹിക്കുന്നുവെന്ന് മാത്രം ആര്യ പറഞ്ഞു.

പ്രതിപക്ഷ സമരം അവരുടെ സ്വാതന്ത്യം. എന്നാല്‍ സമരത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നതും ജനങ്ങളെ ദ്രോഹിക്കുന്നതും ശരിയായ നടപടിയല്ല.

കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്. ഡിആര്‍ അനിലിന്റെ കത്ത് അദ്ദേഹത്തിന്റെതാണെന്ന് പറഞ്ഞിട്ടുണ്ട്.കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്. ശരിതെറ്റുകള്‍ നോക്കുന്നില്ല. എല്ലാം അന്വേഷിക്കട്ടെയെന്നും ആര്യ പറഞ്ഞു.