
റവന്യു ജില്ലാ കായികമേളയ്ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കൊടി ഉയര്‍ന്നു
പാലാ . റവന്യു ജില്ലാ കായികമേളയ്ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കൊടി ഉയര്‍ന്നു. കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍പോള്‍ പതാക ഉയര്‍ത്തി.
ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് അദ്ധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മായ ബിജി ജോജോ, ബിനു പുളിക്കക്കണ്ടം, പാലാ ഡി ഇ ഒ ജയശ്രീ കെ, എ ഇ ഒ ശ്രീകല കെ ബി, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജോബി കുളത്തറ, റിസപ്ഷന്‍ കമ്മറ്റി വൈസ് ചെയര്‍മാന്‍ ടോബിന്‍ കെ അലക്‌സ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തോമസ്, സ്‌പോട്‌സ് കോഓര്‍ഡിനേറ്റര്‍ ബിജു ആന്റണി, പബ്ലിസിറ്റി കണ്‍വീനര്‍ രാജേഷ് എന്‍ വൈ, ഷിബു വി കെ എന്നിവര്‍ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0