കോട്ടയം ജില്ലയിൽ നാളെ ( 08/11/2022) ചങ്ങനാശ്ശേരി, ഗാന്ധിനഗർ, രാമപുരം, മീനടം, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നവംബർ 8 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ്‌സ്റ്റേഷൻ മുതൽ ഗാന്ധിനഗർ ജംഗ്ഷൻ വരെ,രാവിലെ 9 മുതൽ 5.30 വരെ, KSTP യുടെ റോഡ് വർക്ക് ഉള്ളതിനാൽ വൈദ്യുതി മുടങ്ങും
2) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5.30 PM വരെ അമനകര ടവർ, എരപ്പുങ്കര കോഴി ഫാമം, അനിച്ചുവട്, പൂവകുളം, താമരക്കാട് ടവർ, താമരക്കാട് ഷാപ്പ്, വെളിയന്നൂർ ഈസ്റ്റ്, അറയാനികവല എന്നി ട്രാൻസ്‌ഫോർമറിലും വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
3) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുന്നക്കാട് , പറക്കവെട്ടി , ഓയിൽ മിൽ , ആറ്റുവാക്കരി , ഏലംക്കുന്ന് പള്ളി , അമ്പാടി , മനയ്ക്കച്ചിറ സോമിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .
4) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാളചന്ത ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.
5) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാർക്കറ്റ് –മുല്ലയ്ക്കൽ – പനയത്തി രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
6) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്താംകാവു, അമ്പലക്കടവ്, പാറക്കുളം, മാക്കിൽപാലം, ബോട്ട് ജെട്ടി, അലൈഡ്, കാരാപ്പുഴ, ആയല്ലൂർ എന്നീ ഭാഗങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും