
മലദ്വാരത്തിൽ ഗുളിക രൂപത്തിൽ ഒളിപ്പിച്ചത് 288 ഗ്രാം സ്വർണ്ണം; ശരീരത്തിനുള്ളിലും സ്വർണ്ണം തന്നെ; കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണക്കടത്ത് വേട്ടകൾ; കടത്തിയത് അറുപത്തിയേഴ് ലക്ഷത്തിന്റെ സ്വർണം
സ്വന്തം ലേഖകൻ
മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണക്കടത്ത് വേട്ട. രാവിലെ ദുബായിൽ നിന്ന് വന്ന IX 344 എന്ന വിമാനത്തിൽ വന്നെത്തിയ രണ്ടു മഞ്ചേരി സ്വദേശികളിൽ നിന്നായാണ് 1.3 കിലോയിലധികം തൂക്കം വരുന്ന സ്വർണ മിശ്രിതം കണ്ടെടുത്തത്.
മഞ്ചേരി സ്വദേശി പൊട്ടെൻപുലാൻ സുബൈർ മലദ്വാരത്തിൽ ഗുളിക രൂപത്തിൽ 288 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവും ആണ് കണ്ടെടുത്തത്. മഞ്ചേരി ഇരുമ്പുഴി സ്വദേശി വിജീഷ്ന്റെ ശരീരത്തിനകത്ത് നാല് ഗുളിക രൂപത്തിൽ ഒളിപ്പിച്ച നിലയിൽ 1108 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറുപത്തി ഏഴു ലക്ഷത്തിന്റെ സ്വർണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. രണ്ടു വ്യത്യസ്ഥ കേസുകളിലായി മൊത്തം 1.3 കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു.
Third Eye News Live
0