
പാര്‍ട്ടി നേതാക്കന്മാരുടെ ബന്ധുക്കള്‍ക്കെല്ലാം ജോലി; മേയര്‍ ചെറിയ പ്രായമാണ്, തെറ്റും ശരിയും മനസിലാക്കാനാകുന്നില്ല; കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഉയരുന്നു
സ്വയം ലേഖകന്‍
തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഇരമ്പുന്നു. തെറ്റ് പറ്റിയെങ്കില്‍ ആര്യ രാജേന്ദ്രന് മാപ്പ് പറയുകയോ രാജിവയ്ക്കുകയോ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു.
ആര്യ രാജേന്ദ്രന് ഒരു ചെറിയ ബിന്ദു മാത്രമാണ്. പാര്‍ട്ടി നേതാക്കന്മാരുടെ ബന്ധുക്കള്‍ക്കെല്ലാം ജോലി കൊടുക്കുകയാണ്. മേയര്‍ ചെറിയ പ്രായമാണ്. തെറ്റും ശരിയും മനസിലാക്കാനാവുന്നില്ല. മേയറുടെ വിശദീകരണം ഗൗരമായി കാണുന്നില്ല. എല്ലാ തെളിവും മാധ്യമങ്ങളുടെ കയ്യിലുണ്ട്. ഗുരുതരമായ തെറ്റാണെന്നും ഇത് തന്നെയാണ് കേരളം മുഴുവന്‍ നടക്കുന്നതെന്നും സുധാകരന് ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി പി ഐ എം ജില്ലാ നേതാക്കന്മാര് തലശേരി സംഭവത്തില്‍ ഇടപെട്ടുവെന്നും പാര്‍ട്ടിയില്‍ നിന്ന് പോലും പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് നടപടിയെടുത്തതെന്നും സുധാകരന് കുറ്റപ്പെടുത്തി. കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനമേറ്റ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിന് ദാസ്യ ബുദ്ധിയെന്ന് സുധാകരന് പറഞ്ഞു. സിപിഐഎം നേതാക്കളെ കാണുമ്പോള്‍ പൊലീസ് വാലാട്ടുന്നു. പൊലീസ് സിപിഐഎം അടിമകളും ക്രിമിനലുകളുമാണെന്നും സുധാകരന് ആരോപിച്ചു.