കുടുംബ വഴക്ക്; മലപ്പുറം പാണ്ടിക്കാട് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

Spread the love

മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് മലപ്പുറം പാണ്ടിക്കാട് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ആക്രമിച്ചത്.

video
play-sharp-fill

കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഫഷാനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.

പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group