
സ്വന്തം ലേഖകന്‍
അമൃത്സര്‍: പഞ്ചാബില്‍ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുധീര്‍ സുരിയാണ് കൊലപ്പെട്ടത്. അമ്യത്സറില്‍ ഒരു ക്ഷേത്രത്തിന് മുമ്പില്‍ വെച്ച് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നില്‍ ഒരു പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കവേയാണ്, ആള്‍ക്കൂട്ടത്തില്‍ നിന്നും ആക്രമി വെടിയുതിര്‍ത്തത്.
വെടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്രത്തിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കവേയാണ് സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് തവണ വെടിയുതിര്‍ത്തുവെന്നാണ് ദൃക്ഷാക്ഷികളില്‍ നിന്നും ലഭിച്ച വിവരം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.