video
play-sharp-fill

കൊച്ചിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; വില്പനയ്ക്കായി കൊണ്ടുവന്ന  രണ്ടുമാസം പഴക്കമുള്ള കേരയും തിലോപ്പിയും ഉൾപ്പെടെ ഭക്ഷ്യവകുപ്പ് പിടികൂടിയത് 200 കിലോ പഴകിയ മീൻ

കൊച്ചിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടുമാസം പഴക്കമുള്ള കേരയും തിലോപ്പിയും ഉൾപ്പെടെ ഭക്ഷ്യവകുപ്പ് പിടികൂടിയത് 200 കിലോ പഴകിയ മീൻ

Spread the love

കൊച്ചി: പള്ളുരുത്തി മത്സ്യമാര്‍ക്കറ്റില്‍ നിന്നു ഭക്ഷ്യവകുപ്പ് 200 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. മുനമ്പം, മട്ടാഞ്ചേരി ഹാര്‍ബറുകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്കു ശേഖരിച്ച് പള്ളുരുത്തി മാര്‍ക്കറ്റിലെത്തിച്ചു വില്‍പന നടത്തുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. പിടികൂടിയ മത്സ്യത്തിന് രണ്ടു മാസമെങ്കിലും പഴക്കമുണ്ടെന്നാണ് നിഗമനം.

ചൂര, കേര, തിലോപ്പി, പാമ്പാട തുടങ്ങിയ മത്സ്യങ്ങളാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പഴകിയ മത്സ്യം വിപണിയില്‍ വില്‍ക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടികൂടിയത്.

കഴിഞ്ഞ ദിവസം ഹാര്‍ബര്‍ പരിസരത്തു നിന്നു പുറത്തേയ്ക്കു കടത്താന്‍ ശ്രമിക്കുകയായിരുന്ന മത്സ്യം ബിഒടി പാലത്തിനു സമീപത്തു വച്ച് ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group