video
play-sharp-fill

ചങ്ങനാശ്ശേരി കൃഷിഭവന്റെ കീഴിൽ  ഉലക്കത്താനം പാടശേഖരത്തിൽ മടവീണു; 50 ഏക്കറോളം വരുന്ന കൃഷിയിടത്തിടത്തിലാണ് മടവീഴ്ച ഉണ്ടായത്

ചങ്ങനാശ്ശേരി കൃഷിഭവന്റെ കീഴിൽ ഉലക്കത്താനം പാടശേഖരത്തിൽ മടവീണു; 50 ഏക്കറോളം വരുന്ന കൃഷിയിടത്തിടത്തിലാണ് മടവീഴ്ച ഉണ്ടായത്

Spread the love

ചങ്ങനാശ്ശേരി: കൃഷിഭവന്റെ കീഴിൽ ഉലക്കത്താനം പാടശേഖരത്തിൽ മടവീണു. 12 കർഷകരുടെ ഏകദേശം 50 ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് മടവീഴ്ച ഉണ്ടായത്.

രണ്ടു ലക്ഷം രൂപയോളം മുടക്കി തിങ്ങി നിറഞ്ഞ പോള നീക്കം ചെയ്ത് കൃഷിക്കായി ഭൂമി ഒരുക്കി വെള്ളം വറ്റിച്ചു കഴിഞ്ഞതിനു ശേഷമാണ് മടവീഴ്ച ഉണ്ടായത്. പോള തിങ്ങി നിറഞ്ഞതു കാരണം ഈ വർഷം കൃഷി ചെയ്യാൻ മടിച്ചിരുന്ന കർഷകർക്ക് ഇപ്പോൾ ഭാരിച്ച അധിക ചെലവാണ് ഉണ്ടായിരിക്കുന്നത്.

പാടത്തെ കൽക്കെട്ടുകൾ പലയിടത്തും പൊളിഞ്ഞു കിടക്കുകയാണ്. നിരന്തരമായി കൃഷിക്കാർ ആവശ്യപ്പെടുന്നതാണ് പുറംണ്ട് ബലപ്പെടുത്തണം എന്നുള്ളത്. നിരവധി തവണ ഇവിടെ മടവീഴ്ച ഉണ്ടായിട്ടുണ്ട് ഇപ്പോൾ ഈ മടവീഴ്ച ഉണ്ടായതു മൂലം കൃഷിയിറക്കാൻ താമസമുണ്ടാവും എന്നതാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group