video
play-sharp-fill
തുലാവര്‍ഷം ശക്തമാകുന്നു; ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തുലാവര്‍ഷം ശക്തമാകുന്നു; ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തുലാവര്‍ഷം ശക്തമാകുന്നതിനാൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, , ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. നാളെ 9 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം കോട്ടയത്തു ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചിരുന്നു. തീക്കോയി കാട്ടൂപ്പാറയില്‍ ഇളംതുരുത്തിയില്‍ മാത്യു (62) ആണ് മരിച്ചത്. വീടിനുള്ളിൽ വെച്ചാണ് മിന്നലേറ്റത്. ഈ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. കാര്യമായി മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.