Spread the love

കാസര്‍കോട്: വിവാഹവാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കാമുകന്‍ അടക്കം 13 പേര്‍ക്കെതിരെ കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. പോക്‌സോ നിയമപ്രകാരമാണ് കാസര്‍കോട് വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

video
play-sharp-fill

വിവാഹവാഗ്ദാനം നല്‍കി വിദ്യാനഗറിലെ അറഫാത്ത് ആദ്യം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. പിന്നീട് ഇയാളുടെ നാല് സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

പിന്നീട് പെണ്‍കുട്ടിയെ ജൂലായ് 31ന് കാണാതായി. വീട്ടുകാർ പരാതി നല്കി പൊലീസ് അന്വേഷിക്കുന്നതിനിടെ ഒരു ദിവസം കഴിഞ്ഞ് കുട്ടി വീട്ടില്‍ തിരിച്ചെത്തി. ഈ സംഭവം ആവര്‍ത്തിച്ചതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാസര്‍കോടിന് പുറമേ കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.