ബുധനാഴ്ച അർധരാത്രി മുതൽ കെഎസ്ആർടിസി അനിശ്ചിതകാല തൊഴിലാളി പണിമുടക്ക്: കെ എസ് ആർ ടി സി യിൽ വൻ പ്രതിസന്ധി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി. സംയുക്ത ട്രേഡ് യൂണിയന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ കെഎസ്ആർടിസി സർവീസുകൾ നാളെ അർധരാത്രി മുതൽ നിലച്ചേക്കും. നാളെ രാവിലെ മാനേജ്മെന്റുമായി സമരസമിതി നേതാക്കൾ ചർച്ച നടത്തുമെങ്കിലും വലിയ പ്രതീക്ഷകളൊന്നുമില്ല.
ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന് അറിയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലപ്പോഴായി നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ ഫലം കാണാത്തതിനെത്തുടർന്നാണ് ട്രേഡ് യൂണിയനുകളുടെ ഈ നീക്കം. മുൻ ചർച്ചകളിലെടുത്ത തീരുമാനങ്ങൾ ഒന്നും തന്നെ മാനേജെമെന്റ് നടപ്പാക്കിയിട്ടില്ല. ഇതും സമരത്തിനുള്ള കാരണമായി യൂണിയൻ വ്യക്തമാക്കി.
പ്രതിപക്ഷ യൂണിയനുകൾ ഉൾപ്പെട്ട സമിതിയാണ് സമരം സംഘടിപ്പിക്കുന്നത്. മാനേജ്മെന്റ് തലത്തിലുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് വ്യക്തമാക്കി.