ഷാരോണ്‍ കൊലക്കേസ് തമിഴ്‌നാടിന് കൈമാറിയേക്കും; പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്നത് പളുഗല്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍; നിയമോപദേശം തേടി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറിയേക്കുമെന്ന് അഭ്യൂഹം. ഇത് സംബന്ധിച്ച കാര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം നിയമോപദേശം തേടും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഷാരോണ്‍ മരിച്ചതെങ്കിലും കൃത്യം നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷന് കേസ് കൈമാറുന്നതാണ് നിലവിലുള്ള രീതി.
പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവര്‍മന്‍ചിറ തമിഴ്‌നാട് പൊലീസിന്റെ പളുഗല്‍ സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്. ഗ്രീഷ്മയുടെ വീട്ടില്‍ വച്ചാണ് കഷായം നല്‍കിയതെന്നതിനാലാണ് അവിടത്തെ പൊലീസിന് കേസ് കൈമാറണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുന്നത്. തമിഴ്‌നാട് പൊലീസുമായി ഇത് സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അന്വേഷണം ഏറ്റെടുത്തിട്ടില്ലെങ്കിലും തമിഴ്‌നാട് പൊലീസും കേസിന്റെ വിശദാംശങ്ങള്‍ പഠിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി ഗ്രീഷ്മയെയും കുടുംബത്തെയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും തെളിവെടുപ്പും അന്വേഷണ സംഘം തുടരുകയാണ്. അതേസമയം, കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാരോണിനെ വീട്ടില്‍ നിന്ന് ഗ്രീഷ്മ വിളിച്ചുവരുത്തിയതും വിഷം കൊടുത്തതുമെന്നതിനാല്‍ േകരള പൊലീസിനു തന്നെ കേസ് അന്വേഷിക്കാമെന്ന നിയമവശവുമുണ്ടെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. സിആര്‍പിസി 179 പ്രകാരം ഇത്തരത്തില്‍ അന്വേഷിക്കുനന്തിന് നിയമസാധുതയുണ്ട്.