
ഗാർഹിക പീഡന കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയത് പത്ത് വർഷത്തോളം; വാറണ്ട് കേസിൽ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
മലപ്പുറം: കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനില്‍ ഗാർഹിക പീഡന കേസിനെ തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി 10 വർഷക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട നടയ്ക്കൽ കാരക്കാട് വീട്ടിൽ മുഹമ്മദ് മകൻ ഫൈസൽ (39) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രികാല വാഹന പരിശോധന ശക്തമാക്കിയതിനെതുടർന്ന് ഇയാളെ ഇന്ന് വെളുപ്പിനെ പരിശോധനയ്ക്കിടയിൽ പോലീസ് പിടികൂടുകയായിരുന്നു.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, സി.പി. ഓ ശ്യാം കുമാറും ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ മലപ്പുറം പോലീസിന് കൈമാറി.
Third Eye News Live
0