
ഇന്ന് തീര്‍ത്ത ചങ്ങലയുടെ കണ്ണി ജീവിതത്തില്‍ ഉടനീളം പൊട്ടില്ല എന്ന ഉറപ്പാക്കണം; രണ്ടാം ഘട്ട ലഹരിവിരുദ്ധ പ്രചാരണ പരിപാടി നവംബര്‍ 14 മുതല്‍ 26 വരെ; പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിച്ചു, സേ നോ ടു ഡ്രഗ്സ്..!
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തൊട്ടാകെ ലഹരി വിരുദ്ധ ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ഇന്ന് തീര്‍ത്ത ചങ്ങലയുടെ കണ്ണി ജീവിതത്തില്‍ ഉടനീളം പൊട്ടില്ല എന്ന ഉറപ്പാക്കണം. രണ്ടാം ഘട്ട പ്രചാരണ പരിപാടി നവംബര്‍ 14 മുതല്‍ 26 വരെയാണ് നടപ്പിലാക്കുക. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പ്രതീകാത്മകമായി വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ കത്തിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ പൗരപ്രമുഖര്‍, കായികതാരങ്ങള്‍ ക്യാംപെയിനിന്റെ ഭാഗമായി. തുടര്‍ന്നുള്ള ഘട്ടങ്ങളിലും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്കൂളുകളിലും പ്രധാന കേന്ദ്രങ്ങളിലും ഒക്കെ ഇത്തരത്തില്‍ മനുഷ്യചങ്ങല തീര്‍ക്കും. അതിന് ശേഷം ലഹരിവസ്തുക്കള്‍ കത്തിച്ചു കൊണ്ട് സേ നോ ടു ഡ്രഗ്സ് എന്ന് പ്രഖ്യാപിക്കും. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാം ഘട്ടമാണ് അവസാനിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രചാരണ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ലഹരിവിരുദ്ധ മുദ്രാവാക്യം ചൊല്ലി. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കൃത്യമായ കര്‍ക്കശമായ നടപടിയെടുക്കാന്‍ എക്സൈസിനും പൊലീസിനും കഴിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.