
ഷീ ഈസ് ഫൈന്‍, മിടുക്കി, റാങ്ക് ഹോള്‍ഡറാണ്”:കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയെ കുറിച്ച് റൂറല്‍ എസ്.പി ശില്പയുടെ കമന്റ് ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയെ കുറിച്ച് കേസ് അന്വേഷിക്കുന്ന റൂറൽ എസ്.പി ഡി. ശിൽപ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. ഗ്രീഷ്മ മിടുക്കിയാണെന്നും റാങ്ക് ഹോൾഡറാണെന്നുമുള്ള ശിൽപയുടെ പ്രതികരണം സോഷ്യൽ മീഡിയകളിൽ പുതിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമപ്രവർത്തകരുമായി പങ്കുവെയ്ക്കവേയായിരുന്നു ‘ഷീ ഈസ് ഫൈൻ, മിടുക്കിയാണ്, റാങ്ക് ഹോൾഡറാണ്’ എന്ന പരാമർശം ശില്പ നടത്തിയത്.
ഒരു കൊലപാതകം ചെയ്ത ക്രിമിനലിനെ കുറിച്ച് സംസാരിക്കുമ്പോൾ ‘അവൾ മിടുക്കിയാണ്’ എന്ന കമന്റ് പറയാൻ മാത്രം ഇവിടുത്തെ പോലീസിനെ പ്രേരിപ്പിക്കുന്നത് എന്തെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തെ നടുക്കിയ കൊലപാതകങ്ങളിലൊന്നാണ് കഴിഞ്ഞയാഴ്ച അരങ്ങേറിയ പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ കൊലപാതകം. ഷാരോണിന്റെ കാമുകി ഗ്രീഷ്മ ആര്.നായരാണ് കേസില്‍ ഒന്നാം പ്രതി.
പട്ടാളക്കാരനുമായുള്ള തന്റെ വിവാഹത്തിന് കാമുകന് ഷാരോണ്‍ തടസം നില്ക്കും എന്ന് ഭയന്നാണ് ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിന് നല്‍കിയത്. പൊലീസിനെയും ഷാരോണിന്റെ വീട്ടുകാരെയും ഒരുപാട് വട്ടം കറക്കിയതിന് ശേഷമാണ് ഗ്രീഷ്മ ഒടുവില്‍ പിടിയിലായത്.