video
play-sharp-fill

സഹജീവി സ്നേഹത്തിന്റെ പ്രതീകമായി ഡോക്ടർ.അയർക്കുന്നം സ്വദേശിനി ബിന്ദു എന്ന യുവതിക്കാണ് അമയന്നൂർ സ്വദേശിയും കോട്ടയം മെഡിക്കൽ കോളേജിലെ സർജനുമായ ഡോ. സാൻഷോയും കുടുംബവും വീട് നിർമിച്ച് നൽകുന്നത്.

സഹജീവി സ്നേഹത്തിന്റെ പ്രതീകമായി ഡോക്ടർ.അയർക്കുന്നം സ്വദേശിനി ബിന്ദു എന്ന യുവതിക്കാണ് അമയന്നൂർ സ്വദേശിയും കോട്ടയം മെഡിക്കൽ കോളേജിലെ സർജനുമായ ഡോ. സാൻഷോയും കുടുംബവും വീട് നിർമിച്ച് നൽകുന്നത്.

Spread the love

അയർക്കുന്നം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ അമയന്നൂർ പാറപ്പുറം വീട്ടിൽ ബിന്ദുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു വാസയോഗ്യമായ അടച്ചുറപ്പുള്ള ഒരു വീട്.മാതാപിതാക്കൾ മരണപ്പെടുകയും അമിത മദ്യപാനിയായ ഭർത്താവുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്ത ബിന്ദു കൗമാരക്കാരനായ മകനോടൊപ്പം ഇടിഞ്ഞുവീഴാറായ വീട്ടിലായിരുന്നു താമസം.ബിന്ദുവിന്റെ ദയനീയ സ്ഥിതി മുൻ ഗ്രാമ പഞ്ചായത്തംഗവും സി.പി.ഐ (എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് സെക്രട്ടറിയും ഡോക്ടറുടെ ബന്ധുവുമായ റജിമോൻ ജേക്കബ് ബിന്ദുവിന്റെ ദയനീയ സ്ഥിതി കേട്ടറിഞ്ഞ ഡോക്ടർ വീട് പണി സ്വയം ഏറ്റെടുക്കുകയായിരുന്നു. ഏകദേശം 8 ലക്ഷം രൂപയോളം ചിലവഴിച്ച് പണി പൂർത്തീകരണത്തിലേക്ക് അടുക്കുന്ന വീടിന്റെ താക്കോൽ ദാനം സി.പി.ഐ (എം) അയർക്കുന്നം ഏരിയാ സെക്രട്ടറി പി.എൻ ബിനു നവബർ 15 ന് നിർവ്വഹിക്കും. സിറ്റൗട്ട് ഹാൾ രണ്ട് കിടക്ക മുറി അടുക്കള ബാത്ത്റൂം ഉൾപ്പെടുന്ന വീടാണ് പൂർത്തീകരണത്തിലേക്ക് അടുക്കുന്നത്. വീട്ടിലേക്ക് വാഹനങ്ങൾ കയറാൻ ബുദ്ധിമുട്ടായതു മൂലം D Y F 1 അമയന്നൂർ മേഖലയിലെ സഖാക്കളാണ് നിർമ്മാണ സാമഗ്രികൾ സ്ഥലത്ത് എത്തിച്ചു നൽകിയത്.. സി.പി.എം.നേതൃത്വത്തിൽ അമയന്നൂരിൽ മൂന്നാമത്തെ വീടാണ് അടുത്ത മാസം കൈമാറുന്നത്.സുമനസ്സുകളുടെ സഹായം ബിന്ദുവിന്റെ ജീവിത സ്വപ്നമാണ് പൂവണിയിച്ചിരിക്കുന്നത്.

Tags :