video
play-sharp-fill

കോഴിക്കോട് നാദാപുരത്ത് കോളേജ് വിദ്യാർത്ഥിക്ക് നേരെ ക്രൂര റാ​ഗിങ്; പതിനഞ്ചംദസംഘത്തിന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കര്‍ണപുടം തകർന്നു; കോളജിലെ ആന്റിറാഗിങ് സെല്‍ അന്വേഷണ റിപ്പോര്‍ട്ട്  നൽകാത്തതിൽ കേസെടുക്കാതെ പൊലീസ്

കോഴിക്കോട് നാദാപുരത്ത് കോളേജ് വിദ്യാർത്ഥിക്ക് നേരെ ക്രൂര റാ​ഗിങ്; പതിനഞ്ചംദസംഘത്തിന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കര്‍ണപുടം തകർന്നു; കോളജിലെ ആന്റിറാഗിങ് സെല്‍ അന്വേഷണ റിപ്പോര്‍ട്ട് നൽകാത്തതിൽ കേസെടുക്കാതെ പൊലീസ്

Spread the love

കോഴിക്കോട്: നാദാപുരത്ത് കോളജ് വിദ്യാര്‍ഥിക്ക് നേരെ ക്രൂര റാഗിങ്. വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു.

നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി നല്‍കി. 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ 26 നാണ് വിദ്യാർത്ഥിക്ക് നേരെ അതിക്രമം ഉണ്ടായത്. റാഗിംഗ് പരാതി ശ്രദ്ധയിൽപ്പെട്ടയുടനെ എട്ട് വിദ്യാർത്ഥികളെ സസ്പെൻറ് ചെയ്‍തെന്നും നാദാപുരം പൊലീസിനെ വിവരമറിയിച്ചെന്നും സംഭവത്തെക്കുറിച്ച് കോളേജ് അധികൃതർ വിശദീകരിച്ചു.
വസ്ത്രധാരണത്തെ ചൊല്ലി സീനിയർ വിദ്യാർഥികൾ ഭീഷണി മുഴക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന് നിഹാൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുകുട്ടികൾക്കും മർദ്ദനമേറ്റു. നിഹാലിൻറെ ഇടത് ചെവിയിലെ കർണപുടം തകർന്നു. പതിനഞ്ചംഗ സീനിയർ വിദ്യാർത്ഥികളാണ് മർദ്ദിച്ചതെന്ന് നിഹാൽ വിശദീകരിച്ചു. ഒന്നാം വർഷ ബി കോം വിദ്യാർത്ഥിയാണ് ആക്രമണത്തിന് ഇരയായ നിഹാൽ.

പരിക്കേറ്റ നിഹാൽ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയിരിക്കുകയാണ്. കേൾവിശക്തി വീണ്ടെടുക്കാൻ ശസ്ത്രക്രിയക്ക് റഫർ ചെയ്തിട്ടുണ്ട്.